SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച മാച്ച് വിന്നർ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയാണെന്ന് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിന്റെ പരിപാടിയായ ക്രിക്കറ്റ് കണക്ടഡിൽ സംസാരിക്കുമ്പോളായിരുന്നു നെഹ്റ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പന്ത് കൊ‌ണ്ട് ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നറായി അനിൽ കുംബ്ലെയെ തിരഞ്ഞെടുക്കുന്ന നെഹ്‌റ, ഇന്ത്യൻ ടീമിൽ കളിക്കുമ്പോളാണ് താൻ ആദ്യമായി കുംബ്ലെയെ കാണുന്നതെ‌ന്നും, അദ്ദേഹത്തിന്റെ രീതികളും, ശൈലികളും ഓരോ 5,6 വർഷത്തിലും മാറിക്കൊണ്ടിരുന്നതായും കൂട്ടിച്ചേർത്തു.

അതേ സമയം അന്താരാഷ്ട്ര തലത്തിൽ 132 ടെസ്റ്റുകളും, 271 ഏകദിനങ്ങളും കളിച്ചിട്ടുള്ള കുംബ്ലെയാണ് ഇന്ത്യൻ ദേശീയ ടീമിന്റെ എക്കാലത്തെയും ഉയർന്ന വിക്കറ്റ് വേട്ടക്കാരൻ. ടെസ്റ്റിൽ 619 വിക്കറ്റുകളും, ഏകദിനത്തിൽ 337 വിക്കറ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.