SHARE

2018-19 സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഇതുവരെ സീസണില്‍ കളിച്ച 17 മത്സരങ്ങളില്‍ നിന്ന് 2 ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാനായത്. നാളെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സീസണിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ വിജയം മാത്രമായിരിക്കും ബ്ലാസ്‌റ്റേഴ്‌സും ആരാധകരും സ്വപ്‌നം കാണുന്നത്.

അതിനിടയില്‍ അടുത്ത സീസണ് മുമ്പ് ബ്ലാസ്റ്റേഴ്‌സ് ടീം കുടുതല്‍ ബാലന്‍സുള്ളതായി മാറണമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് പരിശീലകന്‍ നെലോ വിംഗഡ. ഈ ടീമിന് അതിനുള്ള കഴിവ് നേടിയെടുക്കാനാവുമെന്നും അടുത്ത സീസണില്‍ കിരീടം തന്നെ ലക്ഷ്യമിടണമെന്നും വിംഗഡ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ടീമിനൊപ്പമുള്ള തന്റെ ഭാവി എന്തായിരിക്കുമെന്ന് അറിയില്ലെന്നാണ് വിംഗഡ പറയുന്നത്.