SHARE

ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ആദ്യമായി അന്താരാഷ്ട്ര പദവിയുള്ള ട്വന്റി-20 മത്സരം കളിക്കാനുള്ള ഒരുക്കത്തില്‍ നേപ്പാള്‍. ഞായറാഴ്ചയാണ് എംസിസി സംഘടിപ്പിക്കുന്ന മൂന്നു ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ്. നെതര്‍ലന്‍ഡ്‌സാണ് മൂന്നാമത്തെ ടീം. എംസിസി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റാണെങ്കിലും നെതര്‍ലന്‍ഡ്‌സും നേപ്പാളും തമ്മിലുള്ള മത്സരത്തിന് അന്താരാഷ്ട്ര പദവിയുണ്ട്.

ലോര്‍ഡ്‌സില്‍ ഇതിനുമുമ്പ് കളിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര പദവിയില്‍ നേപ്പാള്‍ ഇവിടെ കളിക്കുന്നത് ആദ്യമായിട്ടാണ്. ഇതിനു പിന്നാലെ ഓഗസ്റ്റ് 1, 3 തിയതികളില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ തങ്ങളുടെ ആദ്യ ഏകദിന മത്സരത്തിലും നേപ്പാള്‍ കളിക്കാനിറങ്ങും. പരസ് ഖദ്ഗ നയിക്കുന്ന നേപ്പാള്‍ ടീമില്‍ ടീനേജ് സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയും കളിക്കുന്നുണ്ട്.