SHARE

ഐ-ലീ​ഗിൽ ഈ സീസൺ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിൽ നെറോക്കാ എഫ്.സി, ചെന്നൈ സിറ്റിയെ സമനിലയിൽ തളച്ചു. നെറോക്കായുടെ ​മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ മൂന്ന് ​ഗോൾ വഴങ്ങിയശേഷം തിരിച്ചടിച്ചായിരുന്നു നെറോക്കായുടെ തിരിച്ചുവരവ്

മത്സരത്തിന്റെ 35-ാം മിനിറ്റിൽ സ്പാനിഷ് താരം പെഡ്രോ മാൻസിയാണ് ​ചെന്നായുടെ ​ഗോൾവേട്ട തുടങ്ങിയത്. തുടർന്ന് 42-ാം മിനിറ്റിലും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപുമായി രണ്ട് ​ഗോൾ കൂടി നേടി മാൻസി ഹാട്രിക്ക് തികച്ചു. ഈ സീസണിൽ മാൻസിയുടെ നാലാം ഹാട്രിക്കായിരുന്നു ഇത്. നേരത്തെ ഇന്ത്യൻ ആരോസ്, ഷിലോങ് ലജോങ്, ​ഗോകുലം എന്നിവർക്കെതിരെ ഈ സീസണിൽ മാൻസി ഹാട്രിക്കുകൾ നേടിയിട്ടുണ്ട്

മൂന്ന് ​ഗോൾ ലീഡിൽ വിജയമുറപ്പിച്ചിറങ്ങിയ ചെന്നൈയെ ഞെട്ടിച്ച പ്രകടനമായിരുന്നു രണ്ടാം പകുതിയിൽ നോറോക്ക നടത്തിയത്. 52-ാം മിനിറ്റിൽ ഫെലിക്സി ചിഡിയിലൂടെ നെറോക്ക തിരിച്ചടിച്ചുതുടങ്ങി. 62-ാം മിനിറ്റിൽ ഭൂട്ടാനീസ് റൊണാൾഡോ ചെൻചോ ​ഗ്യൽസെനിലൂടെ നെറോക്ക അത്മവിശ്വാസം വീണ്ടെടുത്തു. മത്സരത്തിന് ഫൈനൽ വിസിൽ മുഴങ്ങാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഇന്ത്യൻ വംശജനായ ഓസ്ട്രേലിയൻ താരം ആര്യൻ വില്യംസിലൂടെ നെറോക്ക സമനില​ഗോൾ നേടി.