SHARE

സെരി ബി ക്ലബ് ഫ്രോസിനോണിന്റെ പരിശീലകനായി വിഖ്യാത പ്രതിരോധനിര താരം അലെസാന്ദ്രോ നെസ്റ്റയെ നിയമിച്ചു. കഴിഞ്ഞ സീസണിലും സെരി ബിയിൽ പരിശീലകനായിരുന്നു നെസ്റ്റ. പെറു​ഗിയക്കൊപ്പമായിരുന്നു ഈ ദൗത്യം.

മെയിൽ പെറു​ഗിയ വിട്ട നെസ്റ്റ ഫ്രോസിനോണിനൊപ്പം ചേരാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ സെരി എയിൽ കളിച്ച ഫ്രോസിനോൺ പോയിന്റ് പട്ടികയിൽ അവസാനത്തേതിന് തൊട്ടുമുന്നിൽ ഫിനിഷ് ചെയ്തതോടെ തരംതാഴ്ത്തപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സീസണിൽ നെസ്റ്റയെ ടീമിലെത്തിച്ചത്. പെറു​ഗ്യയെ കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്തെത്തിച്ച് സെരി എ സ്ഥാനക്കയറ്റത്തിനുള്ള പ്ലേ ഓഫിൽ എത്തിക്കാൻ നെസ്റ്റയ്ക്ക് സാധിച്ചിരുന്നു.

നേരത്തെ അമേരിക്കൻ ക്ലബ് മിയാമി എഫ്.സി പരിശീലകനായും നെസ്റ്റ പ്രവർത്തിച്ചിട്ടുണ്ട്. ഭേദപ്പെട്ട റെക്കോർഡ് അവിടേയും നെസ്റ്റയ്ക്ക് അവകാശപ്പെടാനുണ്ട്. കളിക്കാരനെന്ന നിലിയിൽ എ.സി.മിലാനും ലാസിയോയക്കുമൊപ്പം രണ്ട് പതിറ്റാണ്ട് നിറഞ്ഞുനിന്നിരുന്നു നെസ്റ്റ