SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഏഴാം സീസണൽ ഇന്ന് ആദ്യ മത്സരം കളിക്കാനൊരുങ്ങുന്ന നോർത്ത് ഈസറ്റ് യുണൈറ്റഡ് ക്യാപൻസി തീരുമാനമെടുത്തു. എ.ടി.കെ മോഹൻ ബ​ഗാന്റേയും കേരളാ ബ്ലാസ്റ്റേഴ്സിന്റേയും പാത പിന്തുടർന്ന നോർത്ത് ഈസ്റ്റിനും ഒന്നിലേറെ ക്യാപ്റ്റന്മാരുണ്ട്. നാൽവർ സംഘത്തിനാണ് പരിശീലകൻ ജെറാർഡ് നസ് ക്യാപ്റ്റൻസി ചുമതല നൽകിയിരിക്കുന്നത്.

യുറു​ഗ്വെ മധ്യനിരതാരം ഫെഡറിക്കോ ​ഗാല്ലെ​ഗോ, ബെൽജിയത്തിൽ നിന്നുള്ള പ്രതിരോധതാരം ബെഞ്ചമിൻ ലാമ്പോട്ട്, ​ഗോളി സുഭാശിഷ് റോയ് ചൗധിരി, മധ്യനിരതാരം അപൂയ റാൾട്ടെ(ലാലെങ്മാവിയ) എന്നിവരാണ് ടീം ക്യാപ്റ്റന്മാർ. ഇതിൽ ലാമ്പോട്ടൊഴികെയുള്ള മൂവരും കഴിഞ്ഞ സീസണിലും ടീമലുണ്ടായിരുന്നവരാണ്. 20 വയസ് മാത്രം പ്രായമുള്ള റാൾട്ടെയെ ക്യാപ്റ്റനാക്കിയ നീക്കം ആരാധകരിലും അമ്പരപ്പുളവാക്കിയിട്ടുണ്ട്.

ഇന്ന് മുംബൈ സിറ്റിക്കെതിരെയാണ് നോർത്ത് ഈസ്റ്റിന്റെ ആദ്യ മത്സരം. വൻ അഴിച്ചുപണികൾ നടത്തിയ ടീമുമയാണ് നോർത്ത് ഈസ്റ്റ് ഇറങ്ങുന്നത്. അതേസമയം തന്നെ ടീമിലെ രണ്ട് താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് കളിക്കാനാകില്ല. ഈ താരങ്ങൾ ആരൊക്കെയെന്ന് വ്യക്തമല്ല.