SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു വിദേശതാരത്തിന്റെ കൂടി സൈനിങ് പ്രഖ്യാപിച്ചു. ഫ്രഞ്ച് താരം റൊമെയിൻ ഫിലിപ്പോത്ത്യുവാണ് നോർത്ത് ഈസ്റ്റിന്റെ ഭാ​ഗമാകുന്നത്.

34-കാരനായ റൊമെയിൻ വിങ്ങറായാണ് കളിക്കുന്ന്. ഡിജോൺ, ലോറിയെ, നിംസ്, ബ്രെസ്റ്റ് തുടങ്ങിയ ഫ്രാൻസിലെ പ്രധാന ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് റൊമെയിൻ. താരം ആദ്യമായാണ് ഫ്രാൻസിന് പുറത്തേക്ക് ക്ലബ് ഫുട്ബോൾ കളിക്കാനെത്തുന്നത്. ഫ്രഞ്ച് ലീ​ഗിൽ മാത്രം നൂറിലേറെ മത്സരങ്ങൾ റൊമെയിൻ കളിച്ചിട്ടുണ്ട്.

ഇക്കുറി നോർത്ത് ഈസ്റ്റ് പ്രഖ്യാപിക്കുന്ന നാലാം വിദേശസൈനിങ്ങാണ് റൊമെയിന്റേത്. സ്പാനിഷ് മിഡ്ഫീൽഡർ ജോൺ ​ഗാസ്തനാ​ഗ, ഡാനിഷ് സെന്റർ ബാക്ക് മൈക്കിൾ ജാക്കോബ്സൻ, ഇം​ഗ്ലീഷ് സ്ട്രൈക്കർ മാറ്റ് ഡെർബിഷെയർ എന്നീ താരങ്ങളുടെ സൈനിങ്ങാണ് ഇതിനകം പ്രഖ്യാപിച്ചത്.