SHARE
സിൽവസ്റ്റർ എമെക

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റ്‍ഡ് വിദേശസൈനിങ്ങുകൾ പൂർത്തിയാക്കിയതായി സൂചന. നൈജീരിയൻ സ്‌ട്രൈക്കർ സിൽവസ്റ്റാർ എമെക, ഓസ്ട്രേലിയൻ ഡിഫൻഡർ ആരോൺ ഇവാൻസ് എന്നിവരെ നോർത്ത് ഈസ്റ്റ് സൈൻ ചെയ്തായായണ് വാർത്തകൾ. ഐഎഫ്ടിഡ്ബ്ല്യുസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

32-കാരനായ എമെക സ്ട്രൈക്കറായും മിഡ്ഫീൽഡറായും കളിക്കുന്ന താരമാണ്. ഡെന്മാർക്ക്, റഷ്യ എന്നീ രാജ്യങ്ങളിൽ കളിച്ചശേഷമാണ് എമെക ഇന്ത്യയിലേക്ക് വരുന്നത്. ഡെന്മാർക്കിലെ സൂപ്പർക്ലബായ മിഡ്റ്റിലാൻഡിനായും റഷ്യയിലെ വമ്പന്മാരായ ഡൈനാമോ മോസ്കോയ്ക്കായും എമെക കളിച്ചിട്ടുണ്ട്. നൈജീരിയൻ ദേശീയ ടീമിനെ ആറ് തവണയും എമെക പ്രതിനിധീകരിച്ചിട്ടുണ്ട്.

ആരോൺ ഇവാൻസ്

27-കാരനായ ഇവാൻസ്, സെന്റർ ബാക്കിന് പുറമെ ഡിഫൻസീവ് മിഡ്ഫീൽഡർ റോളിലും കളിക്കും. ഓസ്ട്രേലിയൻ ക്ലബ് കാൻബെറ സിറ്റിയിലൂടെയാണ് ഇവാൻസ് കരിയർ തുടങ്ങിയത്. എന്നാൽ ഓസ്ട്രേലിയിയലെ പ്രധാന ക്ലബുകളിലൊന്നും ഇവാൻസ് കളിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷമായി ഇന്തോനീഷ്യയിലാണ് ഇവാൻസ് ക്ലബ് ഫുട്ബോൾ കളിക്കുന്നത്.