SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിദേശസൈനിങ്ങുകൾ പൂർത്തിയാക്കിയെന്ന് സൂചന. അഞ്ച് വിദേശതാരങ്ങളുടെ സൈനിങ് പ്രഖ്യാപിച്ച ക്ലബിൽ ഇനി ഏഷ്യൻ പ്രതിനിധി മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആ സൈനിങ്ങും ക്ലബ് പൂർത്തീകരിച്ചു.

പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയുടെ ട്വീറ്റ് പ്രകാരം ദക്ഷിണകൊറിയൻ താരമാണ് നോർത്ത് ഈസ്റ്റിന്റെ ഏഷ്യൻ പ്രതിനിധി. ഇടതു സെന്റർ ബാക്കായി കളിക്കുന്ന താരമാണ് നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്. എന്നാൽ ഈ താരത്തിന്റെ പേര് മാർക്കസ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം 32-കാരനായ ക്വാൻ ഡേ ഹിയാണ് ഈ താരമെന്ന് ചില അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.

കഴിഞ്ഞ സീസണിൽ ഐഎസ്എൾ പ്ലേ ഓഫിലെത്തിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ഇക്കുറി ചല വൻ മാറ്റങ്ങളുണ്ട്. ഫെഡെറിക്കോ ​ഗാല്ലെ​ഗോ, ദെഷോൺ ബ്രൗൺ, ഖാസ കമാറ എന്നീ വിദേശികളെ ക്ലബ് നിലനിർത്തി. കഴിഞ്ഞ സീസണിൽ മുംബൈയ്ക്കായി കളിച്ച ഹെർനൻ സന്റാന, മാർട്ടിനിക്വെ താരം മത്യാസ് കൊറിയുറിനേയും നോർത്ത് ഈസ്റ്റ് ഇക്കുറി ടീമിലെത്തിച്ചു.