SHARE

ഐ.എസ്. എൽ ഏഴാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ജയം നേടിയതിന്റെ ആവേശത്തിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. കിരീടസാധ്യത ഏറ്റലുമധികം കൽപ്പിക്കപ്പെടുന്ന സെർജിയോ ലൊബേറയുടെ മുംബൈ സിറ്റിയെയാണ്, മികച്ച ​ഗെയിം പ്ലാനിലൂടെ നോർത്ത് ഈസ്റ്റ് വീഴ്ത്തിയത്.

മുംബൈയെ തോൽപ്പിച്ചെങ്കിലും നോർത്ത് ഈസ്റ്റ് പരിശീലകൻ ജെറാർഡ് നസ് അമിത ആവേശത്തിലല്ല. കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ അടുത്ത മത്സരമാണ് ഈ യുവ സ്പാനിഷ് പരിശീലകന്റെ മനസിൽ. മുംബൈ സിറ്റിയേക്കാൾ കടുപ്പേറിയതാകും ബ്ലാസ്റ്റേഴ്സിനെതിരായ മത്സരമെന്നാണ് ജെറാർഡിന്റെ പക്ഷം.

ബ്ലാസ്റ്റേഴ്സിനെതിരായ അടുത്ത മത്സരം ഇതിലും കടുപ്പമേറിയതാകും, കഴിഞ്ഞ ദിവസത്തെ അവരുടെ മത്സരം ഞാൻ കണ്ടിരുന്നു, മികച്ച കളിശൈലിയുണ്ട് അവർക്ക്, അതിനാൽ തന്നെ കരുത്താർജ്ജിച്ചവർ തിരിച്ചെത്തുമ്പോൾ മത്സരത്തിന് കടുപ്പമേറും, എങ്കിലും കഴിവിന്റെ പരമാവധി ഞങ്ങളും ശ്രമിച്ചും, പക്ഷെ ഒരിക്കലും ഞങ്ങളായിരിക്കില്ല ഫേവറിറ്റുകൾ, ജെറാർഡ് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.

35 വയസ് മാത്രം പ്രായമുള്ള ജെറാർഡിൻരെ ഐ.എസ്.എൽ അരങ്ങേറ്റം കൂടിയായിരുന്നു ഇന്നലെ. അതിവദ​ഗ്ധമായ പ്രതിരോധ ഫുട്ബോളിലൂടെയാണ് ജെറാർഡ്, ലൊബേറയുടെ സംഘത്തിന്റെ കുതിപ്പിന് തടയിട്ടത്.