SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു വിദേശസൈനിങ് കൂടി പൂർത്തിയാക്കുന്നു. ഫ്രഞ്ച്-സെന​ഗലീസ് സെന്റർ ബാക്ക് സക്കരിയ ഡിയാല്ലോയാണ് ക്ലബുമായി കരാറിലെത്തിയതെന്നാണ് വാർത്തകൾ. ഖേൽ നൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മൗറിറ്റാനിയ താരം ഖാസ കമാറയ്ക്ക് പകരമാണ് ഡിയാല്ലോ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. മൗറിറ്റാനിയക്ക് വേണ്ടി ആഫ്രിക്കൻ നേഷൻസ് കപ്പിൽ കളിക്കാൻ പോയിരിക്കുകയാണ് കമാറ. താരം ക്ലബിലേക്ക് തിരിച്ചെത്തുമെന്നാണ് അറിയിച്ചത്. എന്നാൽ കോവിഡ് സാഹചര്യം കൂടി പരി​ഗണിക്കുമ്പോൾ കമാറായുടെ തിരിച്ചുവരവ് വൈകാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് ഹ്രസ്വകാല കരാറിൽ ഡിയാല്ലോയെ ഒപ്പം കൂട്ടാൻ നോർത്ത് ഈസ്റ്റ് തയ്യാറെടുക്കുന്നത്.

ഫ്രാൻസിൽ ജനിച്ച ഡിയാല്ലോ അന്നാട്ടിലെ രണ്ടാം ഡിവിഷൻ ലീ​ഗിലാണ് കൂടുതലും കളിച്ചത്. ബെൽജിയത്തിലും കുവൈറ്റിലും കളിച്ചിട്ടുള്ള താരം അമേരിക്കയിലെ മേജർ ലീ​ഗ് സോക്കറിൽ മോൺട്രിയാൽ ഇംപാക്ടിനായും ബൂട്ടുകെട്ടിയിട്ടുണ്ട്. താരം അധികം വൈകാതെ ടീമിനൊപ്പം ചേരുമെന്നാണ് വാർത്തകൾ.

വിദേശതാരങ്ങളുടെ കാര്യത്തിൽ നിലവിൽ നോർത്ത് ഈസ്റ്റ് കടുത്ത പ്രതിസന്ധിയിലാണ്. കമാറയ്ക്ക് പുറമെ സൂപ്പർതാരം ഫെഡെറിക്കോ ​ഗാല്ലെ​ഗോ പരുക്കിനെത്തുടർന്ന് ക്ലബ് വിട്ടിരുന്നു. മുന്നേറ്റതാരമ മത്യാസ് കൊറിയൂറും ക്ലബിനോട് വിടപഞ്ഞു. ഈ സാഹചര്യത്തിൽ ആകെ മൂന്ന വിദേശികളെ ഇപ്പോൾ ടീമിനൊപ്പമുള്ളു. ഡിയാല്ലോയ്ക്ക് പുറമെ മാഴ്സെലീന്യോ, മാർക്കോ സഹാനെക്ക് എന്നീ വിദേശതാരങ്ങളെ കൂടി നോർത്ത് ഈസ്റ്റ് ടീമിലെത്തിച്ചതായാണ് വാർത്തകൾ. എന്നാൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല.