SHARE

പരുക്കിനെത്തുടർന്ന് ക്ലബുമായി വേർപിരഞ്ഞ അസമോവ ​ഗ്യാന് പകരം മുൻ പ്രീമിയർ ലീ​ഗ് താരത്തെ സ്വന്തമാക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ആഴ്സനലിന് വേണ്ടിയടക്കം കളിച്ചിട്ടുള്ള മുന്നേറ്റതാരം ജേ ഇമ്മാനവുൽ തോമസിനെയാണ് ക്ലബ നോട്ടമിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ

ഘനായ്ക്കായി ലോകകപ്പിൽ തിളങ്ങിയിട്ടുള്ള താരമായ ​ഗ്യാന്റെ വരവ് ഇക്കുറി നോർത്ത് ഈസ്റ്റിന് വലിയ പ്രതീക്ഷകൾ നൽകിയിരുന്നു. എന്നാൽ നിരന്തരം പരുക്കേറ്റത് ​ഗ്യാന് തിരിച്ചിടയായി. ഇതോടെയാണിപ്പോൾ ക്ലബ് വിടുന്നത്. ഈ സാഹചര്യത്തിലാണ് ഈ ട്രാൻസ്ഫർ ജാലകത്തിൽ രണ്ട് വിദേശതാരങ്ങളെ സ്വന്തമാക്കാൻ നോർത്ത് ഈസ്റ്റിന്റെ ശ്രമം.ഇതിൽ ​ഗ്യാന് പകരമാണ് തോമസിനെ പരി​ഗണിക്കുന്നത്. ഇപ്പോൾ തായ്ലൻഡിൽ കളിക്കുന്ന തോമസുമായി ക്ലബ് ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

ആഴ്സനലിന്റ അക്കാദമി താരമായ തോമസ് സീനിയർ ടീമിനായി വിരലിലെണ്ണാവുന്ന മത്സരങ്ങേ കളിച്ചിട്ടുള്ളു. അതേസമയം റിസർവ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കാർഡിഫ് സിറ്റി, ബ്രിസ്റ്റോൾ, ഇപ്സ്‌വിച്ച്, ബിർമിങ്ങാം തുടങ്ങായി ക്ലബുകളിൽ കളിച്ചിട്ടുണ്ട് തോമസ്. ഇം​ഗ്ലണ്ടിന്റെ യൂത്ത് ടീമുകളിലും കളിച്ചിട്ടുണ്ട്.