SHARE

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ എൽക്കോ ഷട്ടോരി ഐ.എസ്.എല്ലിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ തെളിയുന്നു. മുൻ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എൽക്കോയെ തിരിച്ചെത്തിക്കണമെന്ന് ആവശ്യമുയർന്നതായി ട്രാൻസ്ഫർമാർക്കറ്റാണ് റിപ്പോർട്ട് ചെയ്തത്. ‍ഡച്ച് പരിശീലകനായ എൽക്കോയുടെ കീഴിലാണ് നോർത്ത് ഈസ്റ്റ് ആദ്യമായി ഐ.എസ്.എൽ പ്ലേ ഓഫിലെത്തിയത്.

ഐ.എസ്.എല്ലിന്റെ അഞ്ചാം സീസണിലാണ് എൽക്കോ നോർത്ത് ഈസ്റ്റിലെത്തുന്നത്. തുടർന്ന് നടത്തിയ അസാമാന്യ പ്രകടനത്തോടെയാണ് എൽക്കോയെ ബ്ലാസ്റ്റേഴ്സ് റാഞ്ചിയത്. എന്നാൽ വിവിധ കാരണങ്ങളാൽ എൽക്കോയുടെ ബ്ലാസ്റ്റേഴ്സിലെ കാലയളവ് അത്ര മികച്ചതായിരുന്നില്ല. എങ്കിലും എൽക്കോയെ നിലനിർത്തണമെന്ന് ആരാധകരിൽ നിന്ന് ആവശ്യമുയർന്നിരുന്നു. പക്ഷെ ഇതൊക്കെ അവ​ഗണിച്ചാണ് എൽക്കോയെ ഒഴിവാക്കി കിബു വിക്കുനയെ കൊണ്ടുവന്നത്. ഇതിനുപിന്നാലെ ഇന്ത്യ വിട്ട എൽക്കോ മറ്റ് ക്ലബുകളിലൊന്നും ചേർന്നിട്ടില്ല.

-Advertisement-

ഇതിനിടെയാണ് നോർത്ത് ഈസ്റ്റിലെ യൂത്ത് ടീം പരിശീലകർ എൽക്കോയെ തിരികെയെത്തിക്കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരിശീലകരിലൊരാളാൾ ഇക്കാര്യം വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇപ്പോഴും പരിശീലകനെ തീരുമാനിക്കാത്ത ക്ലബുകളിലൊന്നാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. അലെസാന്ദ്രോ മെനെൻഡെസ്, ജോൺ ​ഗ്രി​ഗറി തുടങ്ങിയവരെ ക്ലബ് പരി​ഗണിക്കുന്നതയാണ് റിപ്പോർട്ടുകൾ.