SHARE

2018-19 സീസണില്‍ ആഴ്‌സണലിനെ ഫ്രഞ്ച് പ്രതിരോധതാരം ലോറന്റ് കോസെല്‍നി നയിക്കും. കഴിഞ്ഞ സീസണ്‍ വരെ നായകനായിരുന്ന പെര്‍ മെര്‍ട്ടെസാക്കര്‍ വിരമിച്ചതോടെയാണ് എമെറി പുതിയ ക്യാപ്റ്റനെ നിയമിച്ചത്. എന്നാല്‍ പരുക്കിന്റെ പിടിയിലായതിനാല്‍ കോസെല്‍നി നാളെ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടക്കുന്ന ആദ്യ പ്രീമിയര്‍ ലീഗ് മത്സരം കളിക്കില്ലെന്നത് ആരാധകരില്‍ നിരാശ പകരുന്നുണ്ട്.

കോസെല്‍നിക്ക് പുറമേ, പീറ്റര്‍ ചെക്ക്, ആരോണ്‍ റാംസി, മെസുട്ട് ഓസില്‍, ഗ്രാനിറ്റ് ഷാക്ക തുടങ്ങിയവരും നായകസംഘത്തിലുണ്ട്. ഒന്നാം ക്യാപ്റ്റനായ കോസെല്‍നി കളിക്കാത്തതിനാല്‍ സിറ്റിക്കെതിരെ ഇക്കൂട്ടത്തില്‍ ആരെങ്കിലും ക്യാപ്റ്റന്റെ ആം ബാന്‍ഡ് അണിയും. ടീമില്‍ ഒരു പാട് നായകന്‍മാര്‍ വേണമെന്നും എല്ലാ താരങ്ങള്‍ക്കും ആവശ്യമായ സമയത്ത് നായകനായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നുമാണ് തന്റെ നിലപാടെന്ന് ക്യാപ്റ്റന്‍മാരെ പ്രഖ്യാപിച്ച് കൊണ്ട് ഉനായ് എമെറി പറഞ്ഞു.