SHARE

ഐഎസ്എൽ ക്ലബ് ബെം​ഗളുരു എഫ്സിയുടെ റിസർവ് ടീം പരിശീലകനായി ബിബിയാനോ ഫെർണാണ്ടസ് നിയമിതനായി. മൂന്ന് വർഷത്തെ കരാറിൽ ബിബിയാനോയെ നിയമിച്ച കാര്യം ക്ലബ് തന്നെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

46 കാരനായ ബിബിനായോ 2017 മുതൽ ഇന്ത്യയുടെ അണ്ടർ 17 ടീമിന്റെ ചുമതല വഹിക്കുകയായിരുന്നു. ബിബിയാനോയുടെ കീഴിൽ രണ്ട് തവണ ഇന്ത്യ അണ്ടർ 15 സാഫ് കപ്പിൽ ജേതാക്കളായി. 2018-ൽ അണ്ടർ 16 ഏഷ്യാ കപ്പിൽ ഇന്ത്യയെ ക്വാർട്ടർ ഫൈനൽ വരെയെത്തിക്കാനും ബിബിയാനോയ്ക്ക് കഴിഞ്ഞു. എന്നാലിപ്പോൾ ദേശീയ ടീം ദൗത്യം ഒഴിഞ്ഞിട്ടാണ് ബിബിയാനോ ബെം​ഗളുരുവിനൊപ്പം ചേർന്നത്.

15 വർഷത്തിലേറെ നീണ്ട പ്രൊഫഷനൽ പ്ലേയിങ് കരിയറിൽ പല വൻ ക്ലബുകളുടേയും ജേഴ്സിയണിഞ്ഞിട്ടുണ്ട് ബിബിയാനോ. മിഡ്ഫീൽഡറായിരുന്ന ബിബിയാനോ, ചർച്ചിൽ ബ്രദേഴ്സ്, ഡെംപോ ​ഗോവ, ഈസ്റ്റ് ബം​ഗാൾ തുടങ്ങിയ ക്ലബുകളെയാണ് പ്രതിനിധീകരിച്ചത്.