SHARE

ഐഎസ്എല്ലിലെ വടക്കുകിഴക്കന്‍ വമ്പന്മാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പുതിയ പരിശീലകന്‍ റോബേര്‍ട്ട് ജാര്‍നി കോച്ചെന്ന നിലയില്‍ മികച്ച ട്രാക്ക് റിക്കാര്‍ഡുള്ളയാള്‍. ക്രൊയേഷ്യയുടെ അണ്ടര്‍ 19, അണ്ടര്‍ 20 ടീമുകളുടെ പരിശീലകനായിരുന്നു. ക്രൊയേഷ്യക്ക് വേണ്ടി ലോകകപ്പില്‍ കളിച്ചിട്ടുള്ള താരമാണ് ജാര്‍നി.

റയല്‍ മാഡ്രിഡ്, യുവന്റസ്, റയല്‍ ബെറ്റിസ് തുടങ്ങിയ ക്ലബുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. പിന്നീട് പരിശീലക വേഷം അണിഞ്ഞ അദ്ദേഹം പുസ്‌കാസ് അകഡേമിയ, ഹജ്ഡുക് സ്പ്ലിറ്റ് തുടങ്ങിയ ക്ലബുകളെയും കളി പഠിപ്പിച്ചു. ഈ ക്ലബുകളിലെല്ലാം മികച്ച റിസല്‍ട്ട് ഉണ്ടാക്കിയെടുക്കാന്‍ അദേഹത്തിന് സാധിച്ചിട്ടുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് കൂടുമാറിയ ഈല്‍ക്കോ ഷറ്റോരിക്ക് പകരമായിട്ടാണ് ജാര്‍നി എത്തുന്നത്.