SHARE

പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി. നിലവിൽ 97-ം സ്ഥാനത്തുള്ള ഇന്ത്യ പുതിയ റാങ്കിംഗിൽ ആദ്യ നൂറിനകത്ത് നിന്ന് പുറത്താകും. ഈ മാസം പുറത്തിറങ്ങുന്ന പുതിയ റാങ്കിംഗിൽ 103-ം സ്ഥാനമാകും ഇന്ത്യയ്ക്ക്. ഏഷ്യൻ കപ്പിന്റെ ആദ്യ റൗണ്ടിൽ പുറത്തായതാണ് ഇന്ത്യയുടെ റാങ്കിംഗ് ഇടിയാനുള്ള കാരണം. ടൂർണമെന്റിൽ പ്രീക്വാർട്ടർ യോഗ്യത നേടാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്ത്യയ്ക്ക്, എൺപതാം റാങ്കിനുള്ളിൽ വരാനുള്ള സാധ്യതകളുണ്ടായിരുന്നു.

അതേ സമയം ജപ്പാനെ പരാജയപ്പെടുത്തി ഏഷ്യൻ ജപ്പ് ജേതാക്കളായ ഖത്തറാകും റാങ്കിംഗിൽ ഏറ്റവും വലിയ കുതിപ്പ് നടത്തുക. നിലവിൽ 93-ം റാങ്കിലുള്ള ‌ഖത്തർ 38 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അൻപത്തിയഞ്ചാം റാങ്കിലെത്തും. ഫൈനലിൽ തോറ്റെങ്കിലും ജപ്പാനും പുതിയ റാങ്കിംഗ് നേട്ടം സമ്മാനിക്കും. നിലവിൽ അൻപതാം റാങ്കിലുള്ള അവർ പുതിയ റാങ്കിംഗ് പട്ടികയിൽ ഇരുപത്തിയേഴാം സ്ഥാനത്താകും എത്തുക.