SHARE

പരിക്കിന്റെ പിടിയിലായിരിക്കുന്ന ഡിഫന്‍ഡര്‍മാരുടെ കുറവ് പരിഹരിക്കാന്‍ ബ്ലാസ്റ്റേഴ്‌സിലേയ്ക്ക് പുതിയ താരമെത്തി. വ്‌ലാറ്റ്‌കോ ഡ്രോബാരോവ് ആണ് ബ്ലാസ്‌റ്റേഴിസിലെ പുതിയ കളിക്കാരന്‍. മാസിഡോണിയന്‍ താരമാണ് വ്‌ലാറ്റ്‌കോ. ഇദ്ദേഹത്തിന്റെ സൈന്‍ ഐഎസ്എല്‍ അംഗീകരിച്ചു.

ഹൈ ബോളുകളെ മികച്ച രീതിയില്‍ നേരിടുന്ന താരം എന്ന ഖ്യാതിയുള്ള ഇദ്ദേഹം മികച്ച ഡിഫന്‍ഡറാണ്. വിവിധ ക്ലബ്ബുകള്‍ക്കു വേണ്ടി ജേഴ്‌സിയണിഞ്ഞിട്ടുള്ള ഈ താരം അവസാനമായി മാസിഡോണിയ ക്ലബ്ബായ വെലാസിക സ്ട്രുമികയ്ക്കയ്ക്കായാണ് കളിച്ചിട്ടുള്ളത്.

ബംഗളുരുവിനെതിരെ നടക്കുന്ന മത്സരത്തില്‍ ജെയ്‌റോയ്ക്ക് പകരക്കാരനായിട്ടാവും താരം ഇറങ്ങുന്നത്.ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വ്‌ലാറ്റ്‌കോയുടെ വരവറിയിച്ചത്.