SHARE

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ആഴ്സനലിലേക്ക് പുതിയ ​ഗോളി എത്തുന്നു. ഐസ്ലൻഡ് താരം റുനാർ അലക്സ് റൂനാർസനാണ് ഇം​ഗ്ലീഷ് ക്ലബിലേക്കെത്തുന്നത്. ബാക്ക് അപ്പ് ​ഗോളിയായാണ് റുനാർസന്റെ വരവ്. പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.

25-കാരനായ റുനാർസൻ ഫ്രഞ്ച് ക്ലബ് ഡിജോണിൽ നിന്നാണ് ലണ്ടൻ ക്ലബിലെത്തുന്നത്. കേവലം പത്ത് ലക്ഷം യൂറോ മാത്രമാണ് ഈ ഐസ്ലാൻഡിക്ക് ​ഗോളിയുടെ ട്രാൻസ്ഫർ തുക. ബാക്ക് അപ്പ് ​ഗോളിയായിരുന്ന എമിലിയാനോ മാർട്ടിനെസ് അസ്റ്റൺ വില്ലയിലേക്ക് കൂടുമാറിയതോടെയാണ് ആഴ്സനൽ റൂനാർസനെ കൂടെക്കൂട്ടുന്നത്. ഫ്രാൻസിൽ വച്ച് മെഡിക്കൽ പൂർത്തിയാക്കിയ റുനാർസൻ, കഴിഞ്ഞ ദിവസ ലണ്ടനിലെത്തിയിരുന്നു.

കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നാൽ ബുധനാഴ്ച തന്നെ റുനാർസൻ ​ഗണ്ണേഴ്സിനായി അരങ്ങേറും. മറ്റൊരു സൂപ്പർ ക്ലബായ ലെസ്റ്റർ സിറ്റിക്കെതിരെ ആഴ്സനലിന്റെ ഇം​ഗ്ലീഷ് ലീ​ഗ് കപ്പ് മത്സരത്തിലാകും താരത്തിന്റെ അരങ്ങേറ്റം.