SHARE

ഇന്ത്യന്‍ ഇതിഹാസ താരം റെനഡി സിംഗിനെ പരിശീലകനായി പ്രഖ്യാപിച്ച് നെറോക്കാ എഫ് സി. ഐ ലീഗ് അവസാനിച്ചതിന് തൊട്ടുപിന്നാലെ സ്പാനിഷ് പരിശീലകന്‍ മാനുവല്‍ ഫ്രെയ്ല്‍ നെറോക്കയില്‍ നിന്ന് പടിയിറങ്ങിയിരുന്നു. അതോടെ 39കാരനായ മുന്‍ മധ്യനിര താരത്തെ ക്ലബ് പരിശിലക സ്ഥാനത്ത് എത്തിക്കുകയായിരുന്നു.

ഐ ലീഗില്‍ ഇത്തവണ 20 മത്സരങ്ങളില്‍ നിന്ന് 26 പോയന്റ് നേടി ആറാം സ്ഥാനത്താണ് നെറോക്ക ഫിനിഷ് ചെയ്തത്. 7 മത്സരങ്ങളാണ് ക്ലബിന് സീസണില്‍ വിജയിക്കാനായത്. 1998 മുതല്‍ 2011 വരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ 59 മത്സരങ്ങള്‍ കളിച്ച റെനഡി സിംഗ് 4 ഗോളുകള്‍ നേടിയിരുന്നു. നേരത്തെ എഫ് സി പൂനെ സിറ്റിയുടെ സഹപരിശീലകനായി റെനഡി പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് നെറോക്കയുടെ എതിരാളികള്‍