SHARE

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനമാണ് ഇന്ത്യൻ യുവപേസർ ദീപക് ചഹർ ഇന്നലെ ബംഗ്ലാദേശിനെതിരെ പുറത്തെടുത്തത്. നാഗ്പൂരിൽ നടന്ന മത്സരത്തിൽ വെറും 3.2 ഓവറുകളിൽ 7 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകളായിരുന്നു താരം നേടിയത്. പരമ്പരയിലെ 3 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റുകൾ നേടിയ ചഹറായിരുന്നു പരമ്പരയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടത്.

ഇപ്പോളിതാ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മിന്നും പ്രകടനം ഐസിസി യുടെ റാങ്കിംഗിലും ചഹറിന് വൻ കുതിപ്പ് സമ്മാനിച്ചിരിക്കുന്നു. ഏറ്റവും അവസാനം പുറത്ത് വന്ന പുതിയ ബോളിംഗ് റാങ്കിംഗിൽ 88 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 42-മത് എത്തിയിരിക്കുകയാണ് ചഹർ. ചഹറിനെ കൂടാതെ മറ്റ് ചില ഇന്ത്യൻ താരങ്ങളും റാങ്കിംഗിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. മുൻ റാങ്കിംഗിൽ 34-ം സ്ഥാനത്തായിരുന്ന യുസ്വേന്ദ്ര ചഹൽ 9 സ്ഥാനങ്ങൾ മുന്നിലേക്ക് കയറി 25-മത് എത്തിയിട്ടുണ്ട്. വാഷിംഗ് ടൺ സുന്ദറും ബോളിംഗ് റാങ്കിംഗിൽ തന്റെ സ്ഥാനം മെച്ചപ്പെടുത്തി. നിലവിൽ 27 ആണ്‌ താരത്തിന്റെ ബോളിംഗ് റാങ്ക്.

-Advertisement-

ബാറ്റിംഗ് റാങ്കിംഗിൽ മുന്നിലുള്ള ഇന്ത്യൻ താരങ്ങൾ രോഹിത് ശർമ്മയും, കെ എൽ രാഹുലുമാണ്. രാഹുൽ 9 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 8-മത് എത്തിയപ്പോൾ, ബംഗ്ലാദേശിനെതിരെ ഇന്ത്യയെ നയിച്ച രോഹിത് ശർമ്മ ഏഴാം സ്ഥാനത്തുണ്ട്.