SHARE

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ സൂപ്പർ താരം ചേതശ്വർ പുജാരയ്ക്ക് ഐസിസി റാങ്കിംഗിലും കുതിപ്പ്. മത്സരത്തിൽ 123,71 എന്നിങ്ങനെ റൺസ് സ്കോർ ചെയ്ത പുജാര,we ജോ റൂട്ടിനേയും, ഡേവിഡ് വാർണറിനേയും മറികടന്ന് ബാറ്റ്സ്മാന്മാരിൽ നാലാമതെത്തി‌. 846 റേറ്റിംഗ് പോയിന്റാണ് നിലവിൽ പുജാരയ്ക്കുള്ളത്‌. മത്സരത്തിന്റെ രണ്ടാമിന്നിംഗ്സിൽ 70 റൺസ് നേടിയ അജിങ്ക്യ രഹാനെയും പുതിയ ഐസിസി റാങ്കിംഗിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ രഹാനെ നിലവിൽ പതിനെട്ടാം സ്ഥാനത്താണ്.

അഡലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇരുപത്തിയഞ്ചും, രണ്ടാമിന്നിംഗ്സിൽ ഇരുപത്തിയെട്ടും റൺസ് നേടിയ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അൻപത്തിയൊൻപതാം സ്ഥാനത്തെത്തി. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. അതേ സമയം പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തിലൂടെ ന്യൂസിലൻഡ് താരം കെയിൻ വില്ല്യംസൺ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി.

-Advertisement-

എന്നാൽ മത്സരത്തിൽ നിരാശപ്പെടുത്തിയ ഇന്ത്യൻ ബാറ്റ്സ്മാന്മാരായ കെ.എൽ രാഹുൽ, മുരളി വിജയ്, രോഹിത് ശർമ്മ എന്നിവർക്ക് റാങ്കിംഗിലും തിരിച്ചടിയേറ്റിട്ടുണ്ട്. രണ്ട് സ്ഥാനം പിന്നിലേക്കിറങ്ങിയ കെ.എൽ രാഹുൽ 26- മതും, മൂന്ന് സ്ഥാനങ്ങൾ നഷ്ടപ്പെട്ട മുരളി വിജയ് 45-മതും, നാല് സ്ഥാനങ്ങൾ പിന്നിലേക്കിറങ്ങി രോഹിത് ശർമ്മ 45-മതുമെത്തി.