SHARE

ഐലീഗിൽ അരങ്ങേറ്റം കുറിച്ച ആദ്യ സീസണിൽ തന്നെ വമ്പൻ ടീമുകളെ തകർത്ത് മികച്ച പ്രകടനംകാഴ്ച വെച്ച കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി ഈ സീസണിൽ കളിക്കുക പുതിയ ജേഴ്സിയണിഞ്ഞ്. പുതിയ ഹോം കിറ്റ് അടുത്ത് തന്നെ പുറത്ത് വിടുമെന്ന് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഗോകുലം ടീം വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ ടീമിന് ജേഴ്സിയൊരുക്കിയ കൈസൻ തന്നെയാകും ഇത്തവണയും ടീമിന്റെ ജേഴ്സി ഒരുക്കുക.

ടീം ലോഗോയുടെ നിറവുമായി ബന്ധപ്പെട്ട നിറത്തിലുള്ള ജേഴ്സിയാകും ഗോകുലം ഇത്തവണ അണിയുക എന്നാണ് സൂചന. അതേ സമയം എവേ ജേഴ്സി കഴിഞ്ഞ സീസണിലേത് പോലെ തന്നെ പച്ച നിറത്തിലുള്ളതാകും. 2017-18 സീസണിൽ ഐലീഗിൽ അരങ്ങേറ്റം കുറിച്ച ഗോകുലം, 18 മത്സരങ്ങൾ കളിച്ചതിൽ ആറെണ്ണത്തിൽ വിജയിക്കുകയും, മൂന്നെണ്ണത്തിൽ സമനില പിടിക്കുകയും ചെയ്തിരുന്നു. ലീഗിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ആദ്യ സീസണിൽ തന്നെ അഭിനന്ദനീയാർഹമായ പ്രകടനമായിരുന്നു ഗോകുലം കേരള കാഴ്ച വെച്ചത്.