SHARE

അടുത്ത സീസണിലേക്കുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ കിറ്റ് അവതരിപ്പിച്ചു. ഏകദിനത്തില്‍ നീല നിറത്തിലും ട്വന്റി-20യ്ക്ക് ചുവപ്പും നിറത്തിലുള്ള ജേഴ്‌സിയാണ് ഇംഗ്ലണ്ട് താരങ്ങള്‍ അണിയുക. ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഇയാന്‍ മോര്‍ഗന്‍, ജോ റൂട്ട് തുടങ്ങിയ താരങ്ങള്‍ സംബന്ധിച്ചു. തിരക്കുള്ള സീസണ്‍ ആണ് ഇംഗ്ലീഷ് ടീമിനെ കാത്തിരിക്കുന്നത്.

പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര മേയ് 23ന് ആരംഭിക്കും. തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയും പിന്നീട് ഇന്ത്യക്കെതിരെ ടി20, ഏകദിന, ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും. അടുത്തവര്‍ഷത്തെ ഏകദിന ലോകകപ്പും ഇംഗ്ലണ്ടിലാണ് നടക്കുന്നത്. നാറ്റ്‌വെസ്റ്റാണ് ഇംഗ്ലീഷ് ടീമിന്റെ സ്‌പോണ്‍സര്‍മാര്‍.