SHARE

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 4000 റൺസും, 150 വിക്കറ്റുകളും നേടിയ താരങ്ങളിൽ രണ്ടാമതെത്തി ഇംഗ്ലണ്ടിന്റെ സ്റ്റാർ ഓൾ റൗണ്ടർ ബെൻ സ്റ്റോക്ക്സ്. വെസ്റ്റിൻഡീസിനെതിരെ ഏജീസ് ബൗളിൽ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസത്തിലാണ് സ്റ്റോക്ക്സ് ഈ തകർപ്പൻ നേട്ടത്തിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാം താരം കൂടിയാണ് സ്റ്റോക്ക്സ്.

ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ അറുപത്തിനാലാം മത്സരത്തിലാണ് സ്റ്റോക്ക്സ് 4000 റൺസും, 150 വിക്കറ്റും നേടിയ താരങ്ങളുടെ ക്ലബ്ബിലെത്തിയത്. 63-ം മത്സരത്തിൽ ഈ നേട്ടം സ്വന്തമാക്കിയ വെസ്റ്റിൻഡീസ് ഇതിഹാസം ഗാരി സോബേഴ്സിന്റെ പേരിലാണ് ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തിയതിന്റെ റെക്കോർഡ്. അതേ സമയം സ്റ്റോക്ക്സിനും, സോബേഴ്സിനും പുറമേ ജാക്വസ് കാലിസ്, ഇയാൻ ബോതം, കപിൽദേവ്, ഡാനിയൽ വെട്ടോറി എന്നിവരാണ് മുൻപ് ഈ നേട്ടത്തിലെത്തിയിട്ടുള്ള താരങ്ങൾ.