SHARE

പാകിസ്ഥാനെതിരെ ഇന്നലെ നടന്ന ഏഷ്യാകപ്പ് സൂപ്പർ ഫോർ മത്സരത്തിൽ 210 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തിയ ധവാൻ – രോഹിത് സഖ്യം ഏകദിനത്തിൽ ഓപ്പണിംഗ് വിക്കറ്റിൽ കൂടുതൽ തവണ 100 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ സഖ്യമായി മാറി. ഓപ്പണിംഗ് വിക്കറ്റിൽ 12 തവണ 100 വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തിയ സച്ചിൻ – സേവാഗ് സഖ്യത്തെയാണ് ഇന്നലത്തെ മത്സരത്തിലൂടെ ധവാൻ -രോഹിത് സഖ്യം മറികടന്നത്. ഏകദിനത്തിലെ തങ്ങളുടെ പതിമൂന്നാമത് 100 വിക്കറ്റ് കൂട്ടുകെട്ടായിരുന്നു‌ ധവാൻ -രോഹിത് സഖ്യം ഇന്നലെ പാകിസ്ഥാനെതിരെ നേടിയത്.

സച്ചിൻ ടെണ്ടുൽക്കർ – സൗരവ് ഗാംഗുലി സഖ്യമാണ്, ഏകദിനത്തിൽ ഓപ്പണിംഗ് വിക്കറ്റിൽ കൂടുതൽ തവണ 100 റൺസ് കൂട്ടുകെട്ട് നേടിയിട്ടുള്ളത്. 136 ഇന്നിംഗ്സുകളിൽ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സച്ചിൻ -ഗാംഗുലി സഖ്യം 6609 റൺസാണ് ഈ മത്സരങ്ങളിൽ നിന്ന് നേടിയത്. ഓപ്പണിംഗ് വിക്കറ്റിൽ 16 തവണ 100 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ ഓസ്ട്രേലിയയുടെ മാത്യൂ ഹെയ്ഡൻ – ആഡം ഗിൽക്രിസ്റ്റ് സഖ്യമാണ് ഈ നേട്ടത്തിൽ രണ്ടാമതുള്ളത്. 114 ഇന്നിംഗ്സുകളിൽ ഓസ്ട്രേലിയക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഗിൽക്രിസ്റ്റ് – ഹെയ്ഡൻ സഖ്യം, 5372 റൺസാണ് ഈ മത്സരങ്ങളിൽ നിന്ന് നേടിയിട്ടുള്ളത്.