SHARE

പെറുവിനെതിരെ ഇന്നലെ ഫ്രാൻസിന്റെ വിജയഗോൾ നേടിയ കെയിലാൻ എംബാപ്പേ തിരുത്തിയത് മുൻ ഐ എസ് എൽ താരം ഡേവിഡ് ട്രെസഗെയുടെ റെക്കോർഡ്. ലോകകപ്പിൽ ഫ്രാൻസിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡാണ് എംബപ്പേ ഇന്നലെ തിരുത്തികുറിച്ചത്.

ഡേവിഡ് ട്രെസഗെ

ഐ എസ് എല്ലിന്റെ ആദ്യ സീസണിൽ എഫ് സി പൂനെ സിറ്റിയുടെ മാർക്വീ താരമായിരുന്നു ഡേവിഡ് ട്രെസഗെ. 1998ൽ ഫ്രാൻസ് കിരീടം നേടിയ ലോകകപ്പിലാണ് സെർജിയോ തന്റെ ഇരുപതാമത്തെ വയസിൽ ഫ്രാൻസിനായി ഗോൾ നേടിയത്. സൗദി അറേബ്യയ്ക്കെതിരായായിരുന്നു താരത്തിന്റെ ഈ ഗോൾ പിറന്നത്.

-Advertisement-

ഫ്രാൻസിനായി ലോകകപ്പ് ഗോൾ നേടുമ്പോൾ എംബാപ്പയുടെ പ്രായം 19 വയസും 183 ദിവസങ്ങളുമാണ്. 1998ൽ ഫ്രാൻസ് ലോകകിരീടം നേടിയതിനു ശേഷം ജനിച്ച് അവർക്ക് വേണ്ടി ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ താരവും കൂടിയാണ് എംബാപ്പേ.