SHARE

അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ലക്ഷ്യംവച്ച് ഇന്ത്യയ്ക്ക് പുതിയ സ്പിന്‍ കോച്ച് എത്തിയേക്കുമെന്ന് സൂചന. പുതിയ കോച്ചിനെ വേണമെന്ന് ആവശ്യപ്പെട്ട് ടീം മാനേജ്‌മെന്റ് ബിസിസിഐക്ക് കത്തയച്ചു. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ താല്പര്യം അറിയിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ സ്പിന്നര്‍മാര്‍ അടുത്തിടെ മോശം പ്രകടനമാണ് നടത്തിയത്. ചഹാലിനും കുല്‍ദീപിനും കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. ഇതാണ് പുതിയ നീക്കത്തിനു മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ സ്പിന്നര്‍മാരിലാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച സ്പിന്നര്‍മാരുടെ പട്ടികയിലാണ് ശിവരാമകൃഷ്ണന്റെ സ്ഥാനം.