SHARE

ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ഐഎസ്എല്‍ ടീമായ ബെംഗളൂരു എഫ്‌സിക്ക് ആഗോള ഭീമന്‍ സ്‌പോണ്‍സറായി എത്തുന്നു. വാഹന നിര്‍മാതാക്കളിലെ വമ്പന്‍ കമ്പനിയായ കിയ മോട്ടോഴ്‌സാണ് ബെംഗളൂരുവിന്റെ പുതിയ സ്‌പോണ്‍സര്‍. ദക്ഷിണകൊറിയ ആസ്ഥാനമായുള്ള കിയ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സറാകുന്നത്.

ടീം രൂപീകരിച്ചതു മുല്‍ ജിന്‍ഡല്‍ കമ്പനികള്‍ തന്നെയായിരുന്നു ടീമിന്റെ സ്‌പോണ്‍സര്‍. ഇത്തവണ ആദ്യ മത്സരത്തില്‍ ടീഷര്‍ട്ടില്‍ സ്‌പോണ്‍സറുടെ ലോഗോ ഇല്ലാതെയായിരുന്നു അവര്‍ കളിച്ചത്. കിയ വരുന്നത് റിക്കാര്‍ഡ് തുകയ്ക്കാണെന്നാണ് ലഭിക്കുന്ന വിവവരം. എത്രവര്‍ഷത്തെ കരാറാണെന്നോ എത്രയാണ് കരാര്‍ തുകയെന്നോ ക്ലബ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യന്‍ ഫുട്‌ബോള്‍ കൂടുതല്‍ വളരുന്നുവെന്നതിന്റെ ഉത്തമോദാഹരമാണ് കിയയുടെ വരവ്. ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ പ്രെഫഷണല്‍ ക്ലബ്ബെന്ന് ബെംഗളൂരുവിനെ വിശേഷിപ്പിക്കാം. മികച്ച ടീം മാനേജ്‌മെന്റും അടിസ്ഥാന സൗകര്യ വികസനവും ബെംഗളൂരുവിനെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെറുകയിലെത്തിച്ചു.