SHARE

അണ്ടർ 19 ഏഷ്യൻ കപ്പിന് മുന്നോടിയായി ഇന്ത്യൻ കൗമാരനിരക്ക് കൂടുതൽ അവസരമൊരുക്കുകയാണ് ബി സി സി ഐ. അണ്ടർ 19 ചതുർടീം ടൂർണമെന്റാണ് ബി സി സി ഐ ഇപ്പോൾ നടത്താനുദ്ദേശിക്കുന്നത്. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് പുറമെ നാഷണൽ ക്രിക്കറ്റ്‌ അക്കാദമിയിലെ അണ്ടർ 19 ടീമുമാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. സെപ്റ്റംബർ 12ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ സെപ്റ്റംബർ 18 ന് നടക്കും.

ഒക്ടോബറിൽ ഏഷ്യൻ കപ്പിന് പുറപ്പെടുന്നതിന് മുമ്പ് മൂന്ന് രാജ്യങ്ങൾക്കും ലഭിക്കുന്ന സുവർണാവസരമായിരിക്കും ടൂർണമെന്റ്. അണ്ടർ 19 ഏഷ്യാകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്ഥാനും കഴിഞ്ഞ വർഷം ഇന്ത്യയെ പരാജയപ്പെടുത്തിയ നേപ്പാളും നിസ്സാരക്കാരല്ല. സീനിയർ അഫ്ഗാൻ ടീം ടെസ്റ്റിലും നേപ്പാൾ ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ഇവരോടൊപ്പം നാഷണൽ ക്രിക്കറ്റ്‌ അക്കാദമിയിലെ കുട്ടികൾക്കും അവസരം ലഭിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിനും കൂടുതൽ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.

4 ടീമുകളും ടൂർണമെന്റിൽ പരസ്പരം ഏറ്റുമുട്ടും. കൂടുതൽ പോയിന്റുകൾ നേടുന്ന ടീമുകൾ തമ്മിലാകും ഫൈനൽ മത്സരം. സെപ്റ്റംബർ 12 ന് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ഉദ്‌ഘാടന മത്സരം. അന്നേദിനം തന്നെ നേപ്പാൾ നാഷണൽ ക്രിക്കറ്റ്‌ അക്കാദമിയുമായും ഏറ്റുമുട്ടും.

മത്സരക്രമം:

സെപ്റ്റംബർ 12
1.ഇന്ത്യ അണ്ടർ 19 vs അഫ്ഗാനിസ്ഥാൻ അണ്ടർ 19
2.എൻ.സി.എ അണ്ടർ 19 vs നേപ്പാൾ അണ്ടർ 19

സെപ്റ്റംബർ 14
1.ഇന്ത്യ അണ്ടർ 19 vs നേപ്പാൾ അണ്ടർ 19
2.എൻ.സി.എ അണ്ടർ 19 vs അഫ്ഗാനിസ്ഥാൻ അണ്ടർ 19

സെപ്റ്റംബർ 16
1.ഇന്ത്യ അണ്ടർ 19 vs എൻ.സി.എ അണ്ടർ 19
2.അഫ്ഗാനിസ്ഥാൻ അണ്ടർ 19 vs നേപ്പാൾ അണ്ടർ 19

സെപ്റ്റംബർ 18
1. പ്ലേ ഓഫ്‌
2. ഫൈനൽ