SHARE

വെയിലിനെത്തുടർന്ന് ബോൾ കാണാൻ കഴിയാതെ വന്നതോടെ ന്യൂസിലൻഡും പാകിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇടയ്ക്ക് തടസപ്പെട്ടു. നേപ്പിയറിലെ മക്ലീൻ പാർക്കിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന്റെ പന്ത്രണ്ടാം ഓവറിനിടെയായിരുന്നു സംഭവം. സൂര്യാസ്തമയ സമയത്ത് വെയിൽ കഠിനമായി കളികാരുടെ കണ്ണിലേക്ക് അടിച്ചതോടെ മത്സരം അല്പ നേരം നിർത്തിവെക്കാൻ അമ്പയർമാർ നിർബന്ധിതരാവുകയായിരുന്നു‌‌. എന്നാൽ അഞ്ച് മിനുറ്റുകൾക്ക് ശേഷം സ്ഥിതിഗതികൾ ശരിയായ മുറയ്ക്ക് മത്സരം പുനരാരംഭിക്കുകയും ചെയ്തു‌.

അതേ സമയം ഇതാദ്യമല്ല മക്ലീൻ പാർക്കിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾ സൂര്യാസ്തമയ സമയത്ത് തടസപ്പെടുന്നത്. കഴിഞ്ഞ വർഷം ന്യൂസിലൻഡും, ഇന്ത്യയും തമ്മിൽ ഇവിടെ വെച്ചു നടന്ന ഏകദിന മത്സരം സമാന കാരണത്തെത്തുടർന്ന് 30 മിനുറ്റുകളോളം നിർത്തിവെച്ചിരുന്നു. ഇതിന് മുൻപ് 2017 ൽ കിവീസും, ബംഗ്ലാദേശും തമ്മിൽ നടന്ന ടി20 മത്സരവും ഇതേ കാരണത്തെത്തുടർന്ന് തടസപ്പെട്ടിരുന്നു.

കിഴക്ക് – പടിഞ്ഞാറ് ദിശയിലാണ് മത്സരം നടക്കുന്ന നേപ്പിയറിലെ മക്ലീൻ പാർക്കിൽ പിച്ചിന്റെ കിടപ്പ്. ഇത് കൊണ്ടു തന്നെ സൂര്യാസ്തമയ സമയത്ത് വെയിൽ പിച്ചിലേക്ക് ശക്തമായെത്തും. ഇത് കൊണ്ടു തന്നെ ഈ ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾ സൂര്യാസ്തമയ സമയത്ത് തടസപ്പെടുന്നത് പതിവു കാഴ്ചയാണ്.