SHARE

ഇഞ്ച്വറി ടൈമിൽ ഇം​ഗ്ലീഷ് താരം ഐസക്ക് ഹെയ്ഡൻ നേടിയ ​ഗോളിൽ ചെൽസിയെ അട്ടിമറിച്ച് ന്യൂകാസിൽ യുണൈറ്റഡ്. ന്യൂകാസിലിന്റെ മൈതാനമായ സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിലാണ് ചെൽസി ഞെട്ടിക്കുന്ന തോൽവി നേരിട്ടത്.

ലീ​ഗിൽ നാലാം സ്ഥാനക്കാരെന്ന മികവും ഒപ്പം സീസണിൽ എവേ ​ഗ്രൗണ്ടുകളിൽ നടത്തിയ മികച്ച പ്രകടനങ്ങളുടെ ബലവുമായാണ് ചെൽസി ന്യൂകാസിലിലെത്തിയത്. കളിയിലുടനീളം വ്യക്തമായ ആധിപത്യവു ചെൽസി പുലർത്തി. എന്നാൽ ഇഞ്ച്വറി ടൈമിന്റെ അവസാന മിനിറ്റിൽ ലഭിച്ച സുവർണാവസരം മുതലാക്കി ന്യൂകാസിൽ സ്വന്തം കാണികൾക്ക് മുന്നിൽ തലയുയർത്തി മടങ്ങുകയായിരുന്നു. ഒരു കോർണർ കിക്കിനെത്തുടർന്ന് അലൻ സെയിന്റ് മാക്സിമിൻ നൽകിയ കിടിലൻ ക്രോസ് ഹെയ്ഡൻ തലകൊണ്ട് ചെൽസി പോസ്റ്റിലേക്ക് കുത്തിയിടുകയായിരുന്നു.

-Advertisement-

വിജയത്തോടെ പോയിന്റ് പട്ടികയിൽ ന്യൂകാസിൽ 12-ാം സ്ഥാനത്തേക്കുയർന്നു. 29 പോയിന്റാണ് ന്യൂകാസിലിനുള്ളത്. അതേസമയം മത്സരം തോറ്റെങ്കിലും ചെൽസിയുടെ സ്ഥാനത്തിന് മാറ്റമൊന്നുമില്ല.