SHARE

ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ രണ്ടാമത്തെ തകർപ്പൻ നീക്കം നടത്തി ന്യൂകാസിൽ യുണൈറ്റഡ്. ഇം​ഗ്ലീഷ് റൈറ്റ് ബാക്ക് കീറൺ ട്രിപ്പിയറിനെ നേരത്തെ സ്വന്തമാക്കിയ ന്യൂകാസിൽ ഇക്കുറി സ്ട്രൈക്കർ ക്രിസ് വുഡിനെയാണ് ഒപ്പം കൂട്ടിയത്. ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

ഞായറാഴ്ച് വാറ്റ്ഫോർഡിനെതിരെയാണ് ന്യൂകാസിലിന്റെ അടുത്ത മത്സരം. ഈ പോരാട്ടത്തിന് മുമ്പായി ഒരു സ്ട്രൈക്കറെ ടീമിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു ക്ലബ്. ഈ നീക്കമാണിപ്പോൾ വിജയിച്ചിരിക്കുന്നത്. ന്യൂസിലൻഡ് താരമായ വുഡ് പ്രീമിയർ ലീ​ഗ് ക്ലബ് തന്നെയാണ് ബേൺലിയിൽ നിന്നാണ് ന്യകാസിലേക്കെത്തുന്നത്. രണ്ടരവർഷത്തെ കരാറാണ് താരം ന്യൂകാസിലുമായി ഒപ്പുവച്ചത്. എന്നാൽ വുഡിനെ സ്വന്തമാക്കാൻ മുടക്കിയ തുക എത്രയാണെന്ന് ക്ലബ് വെളിപ്പെടുത്തിയിട്ടില്ല.

സൗദി അറിബ്യേൻ സംഘത്തിന്റെ നേതൃത്വത്തിൽ പുതിയ ഉടമകൾ എത്തിയശേഷം ന്യൂകാസിൽ നടത്തുന്ന രണ്ടാം സൈനിങ്ങാണ് വുഡിന്റേത്. 2017 മുതൽ ബേൺലിക്കായി കളിക്കുന്ന വുഡ്, ഇതിനകം ക്ലബ് ജേഴ്സിയിൽ 50-ലേറെ ​ഗോൾ നേടിയിട്ടുണ്ട്. ന്യൂസിലൻഡ് ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് ഈ 30-കാരൻ