SHARE

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന പാകിസ്ഥാൻ-ന്യൂസിലൻഡ് പരമ്പര ഉപേക്ഷിച്ചു. പാകിസ്ഥാനിൽ നടക്കാനിരുന്ന ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് ന്യൂസിലൻഡ് പിന്മാറുകയാണ് ചെയ്തത്. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കിവീസിന്റെ പിന്മാറ്റം.

മൂന്ന് ഏകദിനങ്ങളുടെ പരമ്പര റാവൽപിണ്ടിയിലാണ് നിശ്ചയിച്ചിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ ടോസ് വൈകുകയായിരുന്നു. ഇരുടീമും ഹോട്ടലുകളിലും തുടർന്നു. ഇതിനിടെയാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പര്യടനം തുടരാനാവില്ലന്ന് പ്രസ്താവനയിൽ അറിയിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് പിന്മാറ്റമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ന്യൂസിലൻഡ് ടീമിന് ഒരുതരത്തിലുമുള്ള സുരക്ഷാഭീഷണിയും ഇല്ലന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് അധിൃതർ അറിയിച്ചത്. പഴുതടച്ച സുരക്ഷാസന്നാഹങ്ങൾ ഒരുക്കിയിരുന്നെന്നും അവർ വ്യക്തമാക്കി.

പതിനെട്ട് വർഷത്തിന് ശേഷമാണ് ന്യൂസിലൻഡ് ടീം പരമ്പരയ്ക്കായി പാക്കിസ്ഥാനിലെത്തിയത്. റാവൽ പിണ്ടിയിലെ മൂന്ന് ഏകദിനങ്ങൾക്ക് പുറമെ അഞ്ച് ടി20 മത്സരങ്ങൾ ലാഹോറിലും നിശ്ചയിച്ചിരുന്നു. എന്നാലിപ്പോൾ പരമ്പര ഉപക്ഷേച്ചെന്ന് അറിയിച്ച കിവീസ് ടീം നാട്ടിലേക്ക് മടങ്ങുകയാണ്.