SHARE

ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ടി20 ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 118 റണ്‍സ് വിജയലക്ഷ്യം. ആന്‍ഡ്രൂ ടൈയും ബില്ലി സ്റ്റാന്‍ലേകും തകര്‍പ്പന്‍ ബൗളിംഗ് പുറത്തെടുത്തപ്പോള്‍ നിശ്ചിത 20 ഓവറില്‍ 117-9 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

ഓസീസ് ബൗളിംഗിന്റെ മുന്നില്‍ ന്യൂസിലാന്‍ഡ് മുന്‍നിര തകര്‍ന്നടിഞ്ഞു. മാര്‍ട്ടിന്‍ ഗുപ്ടില്‍ (5), കോളിന്‍ മണ്‌റോ (3), കെയ്ന്‍ വില്യംസണ്‍ (8), ടോം ബ്രൂസ് (3) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമാവുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 34 റണ്‍സ് മാത്രമാണ് ന്യൂസിലാന്‍ഡിനുണ്ടായിരുന്നത്. മധ്യനിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത് 24 റണ്‍സെടുത്ത റോസ് ടെയ്‌ലറാണ്.

-Advertisement-

മറുവശത്ത് കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം നടത്തിയ ചെറിയൊരു വെടിക്കെട്ടാണ് ന്യൂസിലാന്‍ഡ് സ്‌കോര്‍ നൂറു കടത്തിയത്. ഗ്രാന്‍ഡ്‌ഹോം 24 പന്തില്‍ 38 റണ്‍സെടുത്തു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആന്‍ഡ്രൂ ടൈ നാലും ബില്ലി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.