SHARE
നീല്‍ വാഗ്നര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ആതിഥേയരായ ന്യൂസിലന്‍ഡ് ഭേദപ്പെട്ട നിലയില്‍. വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 134 റണ്‍സ് പിന്തുടര്‍ന്ന കിവീസ് കളിയവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെന്ന നിലയിലാണ്.

29 റണ്‍സുമായി ജീത് റാവലും, 12 റണ്‍സുമായി റോസ് ടെയ്‌ലറുമാണ് ക്രീസില്‍. 37 റണ്‍സെടുത്ത ടോം ലാതം, ഒരു റണ്ണെടുത്ത നായകന്‍ കെയിന്‍ വില്ല്യംസന്‍ എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനം കിവീസിന് നഷ്ടമായത്. കെമര്‍ റോഷ് , ജേസണ്‍ ഹോള്‍ഡര്‍ എ്‌നിവരാണ് വെസ്റ്റ് ഇന്‍ഡീസിനായി വിക്കറ്റുകള്‍ നേടിയത്.

ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നന്നായി തുടങ്ങിയ ശേഷമാണ് തകര്‍ന്നടിഞ്ഞത്. ഏഴ് വിക്കറ്റുകള്‍ പിഴുത നീല്‍ വാഗ്നറുടെ പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. 42 റണ്‍സെടുത്ത കിറോണ്‍ പവല് 24 റണ്‍സെടുത്ത ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് എന്നിവരാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചുനിന്നത്. അഞ്ച് വിന്‍ഡീസ് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി.