SHARE

40 പന്തിൽ 74 റൺസെടുത്ത് പുറത്താകാതെ നിന്ന കോളിൻ ഡി ഗ്രാൻഡ് ഹോമിന്റെ ബാറ്റിംഗ് കരുത്തിൽ പാകിസ്ഥാനെതിരായ നാലാംഏകദിന മത്സരത്തിൽ ന്യൂസിലൻഡിന് അഞ്ച് വിക്കറ്റ് വിജയം. 7 ബൗണ്ടറികളും 5 സിക്സറുമടക്കം 74 റൺസ് നേടിയ ഗ്രാൻഡ് ഹോമാണ് കളിയിലെ കേമൻ. സ്കോർ : പാകിസ്ഥാൻ – 268/8 ( 50 ഓവർ), ന്യൂസിലൻഡ് – 263/5 ( 45.5 ഓവർ).

ഹാമിൽട്ടണിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അർദ്ധ സെഞ്ചുറികൾ നേടിയ ഫഖർ സമാന്റെയും, ഹാരിസ് സൊഹൈലിന്റേയും, മൊഹമ്മദ് ഹഫീസിന്റെയും, സർഫറാസ് അഹമ്മദിന്റെയും കരുത്തിൽ നിശ്ചിത ഓവറുകളിൽ 262/8 എന്ന മാന്യമായ സ്കോർ അവർ പടുത്തുയർത്തി. എന്നാൽ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡും അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ അവർ അനായാസ ജയത്തിലേക്കെത്തുകയായിരുന്നു. ന്യൂസിലൻഡിനായി ഗ്രാൻഡ് ഹോമിനെ കൂടാതെ, കോളിൻ മൺ റോയും, ഹെൻ റി നിക്കോൾസും അർദ്ധ സെഞ്ചുറികൾ നേടി.

ഇതോടെ തുടർച്ചയായ മൂന്നാം മത്സരവും ജയിച്ച കിവീസ് ഏകദിന പരമ്പരയും സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് പാകിസ്ഥാന് ജയിക്കാനായത്. അഞ്ചാമത്തേയും അവസാനത്തേയും ഏകദിനം ജനുവരി 19 ന് വെല്ലിംഗ്ടണിൽ നടക്കും.