SHARE

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര അപ്രതീക്ഷിതമായി കൈവിട്ടതോടെ അവസാന രണ്ടുമത്സരങ്ങള്‍ ജയിച്ച് മാനം കാക്കാന്‍ ന്യൂസിലന്‍ഡ്. ടീമില്‍ മാറ്റം വരുത്തിയാണ് അവര്‍ ഹാമില്‍ട്ടണ്‍, ക്രൈസ്റ്റ്ചര്‍ച്ച് ഏകദിനങ്ങള്‍ക്ക് ഇറങ്ങുന്നത്. ഓള്‍റൗണ്ടര്‍ ജെയിംസ് നീഷാം, സ്പിന്നര്‍ ടോഡ് ആസ്റ്റില്‍ എന്നിവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

ആദ്യ മത്സരങ്ങളില്‍ കളിച്ച ഡഗ് ബ്രോസ്‌വെല്‍, സ്പിന്നര്‍ ഇഷ് സോധി എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടത്. ജനുവരി ആദ്യം ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നീഷം കളിച്ചിരുന്നു. ഈ പരമ്പരയ്ക്കിടെ താരത്തിന് പരിക്കേല്ക്കുകയും ചെയ്തിരുന്നു. സ്പിന്നറായ ആസ്റ്റില്‍ നവംബര്‍ മുതല്‍ പരിക്കിനെ തുടര്‍ന്ന് കളത്തിന് പുറത്താണ്. ജനുവരിയിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്.