SHARE

 

ശ്രീലങ്ക – ന്യൂസിലന്‍ഡ് ആദ്യ ട്വന്റി – ട്വന്റിയില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ വിജയം. അഞ്ച് വിക്കറ്റിനാണ് ശ്രീലങ്ക അടിയറവ് പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 175 റണ്‍സിന്റെ വിജയ ലക്ഷ്യമായിരുന്നു ന്യൂസിലന്‍ഡിനു മുന്നില്‍ ഒരുക്കിയത്. 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് ലക്ഷ്യം കണ്ടു.

മാര്‍ട്ടിന്‍ ഗിപ്ടില്‍ ,കോളിന്‍ മണ്‍റോ ,സീഫര്‍ട്ട് എന്നിവരെ 39 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായ ന്യൂസിലന്‍ഡിനെ ഗ്രാഡ്‌ഹോം(44), റോസ് ടെയ്‌ലര്‍(48), ഡാരില്‍ മിച്ചല്‍(25), മിച്ചല്‍ സാന്റ്‌നര്‍(14) എന്നിവര്‍ ചേര്‍ന്നാണ് വിജയത്തിലെത്തിച്ചത്. ശ്രീലങ്കയ്ക്കു വേണ്ടി മലിംഗ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഹസരംഗ 21 റണ്‍സ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റുകള്‍ നേടി.

നേരത്തെ 53 പന്തില്‍ നിന്നും 73 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിന്റെ ബാറ്റിംഗ് മികവിലാണ് ശ്രീലങ്ക 174 എന്ന സ്‌കോറിലെത്തിയത്. റോസ് ടെയ്‌ലറാണ് മാന്‍ ഓഫ് ദി മാച്ച്.