SHARE

അടുത്ത ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ വേദി പാക്കിസ്ഥാന് അനുവദിച്ചു. 2020ലാണ് ഏഷ്യാകപ്പ് നടക്കുക. ഏകദിന ഫോര്‍മാറ്റിലല്ല പകരം ട്വന്റി-20യാകും അടുത്ത ഏഷ്യാകപ്പ്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് മുമ്പ് ടീമുകള്‍ക്ക് ഒരുങ്ങാനുള്ള അവസരമായിട്ടാണ് ഏഷ്യാകപ്പിനെ പരിഗണിക്കുന്നത്.

ഒരു പതിറ്റാണ്ടിനുശേഷം വേദി ലഭിച്ചെങ്കിലും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കാര്യങ്ങള്‍ എളുപ്പമാകില്ല. പാക്കിസ്ഥാനില്‍ കളിക്കാന്‍ ടീമുകള്‍ സമ്മതം മൂളുകയില്ലെന്ന് വ്യക്തം. അതുകൊണ്ട് തന്നെ സ്വന്തം രാജ്യത്ത് മത്സരം നടത്താന്‍ പറ്റില്ല. പിന്നെയുള്ളത് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ ഹോംവേദിയായ യുഎഇയാണ്. എന്നാല്‍ കഴിഞ്ഞ ഏഷ്യാകപ്പും യുഎഇയില്‍ നടന്നതിനാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അനുമതി നല്കുമോയെന്നത് വ്യക്തമല്ല.

2009ല്‍ ലാഹോറില്‍ ശ്രീലങ്കന്‍ ടീമിനുനേരെ തീവ്രവാദി ആക്രമണം നടന്നിരുന്നു. അതിനുശേഷം പ്രധാന ടീമുകളൊന്നും പാക്കിസ്ഥാനില്‍ പര്യടനം നടത്തിയിരുന്നില്ല. ഇടയ്ക്ക് സിംബാബ്‌വെയും വിന്‍ഡീസിന്റെ രണ്ടാംനിര ടീമും അവിടെ കളിച്ചിരുന്നു. അടുത്തിടെ ലോക ഇലവനും പാക് പര്യടനം നടത്തിയിരുന്നു.