SHARE

ഐ-ലീ​ഗിന്റെ അടുത്ത സീസണിൽ കിരീടമുയർത്തുന്ന ടീം ഐഎസ്എൽ 2023-24 സീസണിലേക്ക് സ്ഥാനക്കയറ്റം നേടും. മുമ്പ് എടുത്ത ഈ തീരുമാനത്തിൽ ഒരു മാറ്റവുമുണ്ടാകില്ലെന്ന്, ഇന്ത്യയിൽ സന്ദർശനം നടത്തിയ ഏഎഫ്സി പ്രതിനിധികൾ ഐ-ലീ​ഗ് ക്ലബ് നേതൃത്വങ്ങളെ അറിയിച്ചു.

അടുത്ത ഐ-ലീ​ഗിലെ വിജയികൾ തൊട്ടടുത്ത സീസൺ ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നേടുമെന്നത് 2019-ൽ ഏഐഎഫ്എഫ് കൈക്കൊണ്ട തീരുമാനമാണ്. ഇതിന് ഏഎഫ്സി അം​ഗീകാരവും നൽകിയിരുന്നു. എന്നാൽ പിന്നീട് ഇതേക്കുറിച്ച് കൃത്യമായ ഔദ്യോ​ഗിക അറിയിപ്പുകളൊന്നും ഐ-ലീ​​ഗ് ക്ലബുകൾക്ക് ലഭിച്ചിരുന്നില്ല എന്നാണ് സൂചന. ഈ സാഹചര്യത്തിൽ ക്ലബുകൾ ആശങ്കയിലായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം ഫിഫ-ഏഎഫ്സി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് ഐ-ലീ​ഗ് പ്രതിനിധികൾ ഈ ആശങ്ക അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് ഏഎഫ്സി അറിയിച്ചത്.

ഐ-ലീ​ഗിൽ നിന്നുള്ള സ്ഥാനക്കയറ്റം അടുത്ത സീസൺ മുതലുണ്ടാകും. എന്നാൽ ഐഎസ്എല്ലിൽ നിന്നുള്ള തരംതാഴ്ത്തൽ പിന്നെയും രണ്ട് ർഷത്തിന് ശേഷമം ഉണ്ടാകു. അതായത് 2024-25 സീസണിൽ ഐഎസ്എല്ലിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടും