SHARE

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഇന്ത്യൻ യുവ ഓപ്പണറായ ദേവ്ദത്ത് പടിക്കൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന ഐപിഎൽ മത്സരത്തിൽ തകർപ്പൻ അർധ സെഞ്ചുറിയാണ് നേടിയത്. തന്റെ ഐപിഎൽ അരങ്ങേറ്റം അർധ സെഞ്ചുറിയോടെ ആഘോഷമാക്കിയ ദേവ്ദത്ത് 42 പന്തിൽ 8 ബൗണ്ടറികളടക്കം 56 റൺസുമായി ആദ്യ മത്സരത്തിൽ തന്നെ ടീമിന്റെ ടോപ് സ്കോററുമായി.

മലപ്പുറത്തെ എടപ്പാൾ സ്വദേശിയായ ഈ ബാംഗ്ലൂർ മലയാളിയുടെ പ്രകടനം ക്രിക്കറ്റ് ലോകം സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കി. ഹർഷ ഭോഗ്ലെ അടക്കമുള്ള ക്രിക്കറ്റ് വിദഗ്ദ്ധർ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയപ്പോൾ, താരത്തിന്റെ കവർ ഡ്രൈവുകൾ ഇന്ത്യൻ ഇതിഹാസ താരം യുവരാജിന്റേതിന് സമാനമാണെന്നായിരുന്നു ഒരു പറ്റം ക്രിക്കറ്റ് പ്രേമികൾ അഭിപ്രായപ്പെട്ടത്. എന്തായാലും ഒരൊറ്റ ഐപിഎൽ ഇന്നിംഗ്സിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ ദേവ്ദത്ത് പടിക്കൽ സൂപ്പർ താരമായി.

ദേവ്ദത്ത് പടിക്കലിന്റെ ഇന്നിംഗ്സിനോടുള്ള ട്വിറ്റർ പ്രതികരണങ്ങൾ ഇങ്ങനെ,