SHARE

ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റു പുറത്തായത് തന്റെ കരിയറിലെ ഏറ്റവും മോശം നിമിഷമെന്ന് ബ്രസീലിയന്‍ താരം നെയ്മര്‍. ആരാധകര്‍ക്ക് ഇന്‍സ്റ്റാഗ്രാം വഴി നല്കിയ സന്ദേശത്തിലാണ് നിരാശയുടെ മേലങ്കി പുതച്ച വാക്കുകള്‍. വീണ്ടും ഫുട്‌ബോള്‍ കളിക്കാനുള്ള ആഗ്രഹം വരെ ഇപ്പോള്‍ കണ്ടെത്താന്‍ കഴിയുന്നില്ല. ദൈവം എന്റെ കൂടെ ഉണ്ടെന്നും കളിക്കളത്തിലേക്ക് പൂര്‍ണ മനസോടെ തിരികെയെത്താന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷയെന്നും കുറിപ്പില്‍ അദേഹം പങ്കുവയ്ക്കുന്നു.

ഇപ്പോഴത്തെ ബ്രസീല്‍ ടീമില്‍ കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ചരിത്ര രചിക്കാമെന്ന പ്രതീക്ഷ ഏറെയുണ്ടായിരുന്നു. അതിനുവേണ്ടി പ്രയത്‌നിക്കുകയും ചെയ്തു. ഈ ടീമിനെക്കുറിച്ച് തനിക്ക് വലിയ സന്തോഷമാണുള്ളത്. വിമര്‍ശനങ്ങളെയും പിന്തുണയെയും നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു. റഷ്യയിലെ ദിനങ്ങള്‍ തന്റെ ജീവിതത്തില്‍ എല്ലാക്കാലവും ഓര്‍ത്തിരിക്കുമെന്നും നെയ്മര്‍ പറയുന്നു.