SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത് ബാഴ്സലോണ-പി.എസ്.ജി പോരാട്ടത്തിനായാണ്. എന്നാൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ മത്സരത്തിന്റെ ആവേശം ചോർന്നുകഴിഞ്ഞു. ഇരുപാദങ്ങളിലും പി.എസ്.ജിക്കായി സൂപ്പർതാരം നെയ്മർ കളിച്ചേക്കില്ലന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം കയീനെതിരെ നടന്ന ഫ്രഞ്ച് കപ്പ് മത്സരത്തിനിടെയാണ് നെയ്മറിന്റെ കാലിന് പരുക്കേറ്റത്. തുടർന്ന് നെയ്മർ കളിക്കളം വിട്ടു. ഇതിനുശേഷം പി.എസ്.ജി പുറത്തുവിട്ട മെഡിക്കൽ അപ്ഡേറ്റിൽ, നെയ്മർ നാല് ആഴ്ചയെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് അറിയിച്ചത്. ഇതോടെ അടുത്തയാഴ്ച ന്യൂകാമ്പിൽ നടക്കുന്ന ബാഴ്സയ്ക്കെതിരായ ആദ്യ പാദ പ്രീക്വാർട്ടറിൽ നെയ്ർ കളിക്കില്ലെന്ന് ഉറപ്പായി.

മാർച്ച് പതിനൊന്നിനാണ് പി.എസ്.ജിയുടെ മൈതാനത്ത് നടക്കുന്ന രണ്ടാം പാദ മത്സരം. ഈ പോരാട്ടത്തിൽ നെയ്മർ തിരിച്ചെത്തുമെന്നാണ് പി.എസ്.ജി പ്രതീക്ഷ. എന്നാൽ നാലാഴ്ചയോളം പുറത്തിരക്കേണ്ടിവന്നാൽ ഈ പോരാട്ടത്തിലെ നെയ്ണറിന്റെ തിരിച്ചുവരവിനുള്ള സാധ്യത വളരെക്കുറവാണ്. ലയണൽ മെസി-നെയ്മർ ഏറ്റുമുട്ടലിനായി കാത്തിരിക്കുന്ന ആരാധകർ നിരാശപ്പെടേണ്ടിവരുമെന്നാണ് സൂചന.