SHARE

ഫ്രാൻസിലെ ഫുട്ബോൾ ലീ​ഗിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കളിക്കാരുടെ പട്ടിക പുറത്ത്. ലെ എക്വിപെ പുറത്തുവിട്ട കണക്ക് പ്രകാരം ബ്രസീലിയൻ സൂപ്പർതാരം നെയ്മറാണ് ഒന്നാമത്. ആദ്യ പതിനൊന്ന് സ്ഥാനങ്ങളിലും പി.എസ്.ജി താരങ്ങൾ തന്നെയാണ്.

30 ലക്ഷം യൂറോയാണ് പി.എസ്.ജിയിൽ നെയ്മറിന് ഒരു മാസം പ്രതിഫലം ലഭിക്കുന്നത്. ഫ്രഞ്ച് താരം കെയ്ലിൻ എംബാപെയാണ് രണ്ടാമത്. 19 ലക്ഷം യൂറോയാണ് എംബാപെയ്ക്ക് ലഭിക്കുന്നത്. മൂന്നാം സ്ഥാനത്ത് ക്ലബ് ക്യാപ്റ്റനായ ബ്രസീലിയൻ സെന്റർ ബാക്ക് തിയാ​ഗോ സിൽവയാണ്. 15 ലക്ഷം യൂറോയാണ് സിൽവയ്ക്ക് കിട്ടുനന്നത്.

എഡിൻസൻ കവാനി, മാർക്വിനോസ്, മാർക്കോ വെരറ്റി, ഏയ്ഞ്ചൽ ഡി മരിയ, കെയിലർ നവാസ്, മൗറോ ഇക്കാർഡി, ലിയാൻഡ്രോ പരേഡസ്, പ്രെസ്നൽ കിംപെമ്പെ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. 12-ാം സ്ഥാനത്ത് ഇടം നേടിയ വിസാം ബെൻ യെഡ്ഡറാണ് പട്ടികയിൽ മുന്നിൽ പി.എസ്.ജിയിൽ നിന്നല്ലാത്ത താരം. മൊണാക്കോ താരമായ യെഡ്ഡറിന് ആറരലക്ഷം യൂറോയാണ് ലഭിക്കുന്നത്.