SHARE

ബാഴ്‌സലോണയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് പി എസ് ജിയില്‍ എത്തിയത് മുതല്‍ നെയ്മര്‍ റയല്‍ മഡ്രിഡിലേക്ക് ചേക്കേറുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പി എസ് ജി പ്രസിഡന്റ് നാസര്‍ അല്‍ ഖെലാഫി. നെയ്മറെ വിട്ടു നല്‍കില്ലെന്നും റയല്‍ ഉള്‍പ്പടെയുള്ള ക്ലബുകള്‍ നെയ്മറെ ടീമിലെത്തിക്കണമെന്ന കാര്യം മറക്കുകയാണ് നല്ലതെന്നും അല്‍ ഖെലാഫി പറഞ്ഞത്.

‘ നെയ്മറെ കുറിച്ച് സംസാരിക്കാന്‍ റയല്‍ മഡ്രിഡ് മാത്രമല്ല, മറ്റൊരു ക്ലബും ഇപ്പോള്‍ ഞങ്ങളെ വിളിക്കേണ്ടതില്ല, നെയ്മര്‍ ഈ സീസണില്‍ പി എസ് ജി വിടില്ലെന്ന് റയലിന് നന്നായി അറിയാം, നെയ്മറുമായും അദ്ദേഹത്തിന്റെ പിതാവുമായും മികച്ച ബന്ധമാണ് ഞങ്ങള്‍ക്കുള്ളത്’ – പി എസ് ജി പ്രസിഡന്റ് പറഞ്ഞു. അതേസമയം, പരുക്കിന്റെ പിടിയിലുള്ള നെയ്മര്‍ തന്റെ ചികിത്സ ബ്രസീലില്‍ തുടരുമെന്ന് നേരത്തെ ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.