SHARE

കരിയറിൽ ഇതുവരെ ഒട്ടേറെ സൂപ്പർതാരങ്ങൾക്കൊപ്പവും എതിരേയും കളിക്കാൻ നെയ്മറിന് സാധിച്ചിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കമുള്ള താരങ്ങളെ നെയ്മർ നേരിട്ടുട്ടുമുണ്ട്. എന്നാൽ നേരിട്ട ഏറ്റവും കടുത്ത എതിരാളിയാരാണെന്ന് നെയ്മർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്

റയൽ മഡ്രിഡ് നായകനും സൂപ്പർ ഡിഫൻഡറുമായ സെർജിയോ റാമോസാണ് നെയ്മറിന്റെ ഏറ്റവും കടുത്ത എതിരാളി. എന്തുകൊണ്ടാണ് റാമോസിനെ തിരഞ്ഞെടുത്തതെന്നതിന് നെയ്മർ പറയുന്ന കാരണങ്ങൾ ഇങ്ങനെ. ഒന്നാന്തരം സെൻട്രൽ ഡിഫൻഡറാണ് റാമോസ്, പുറമെ ​ഗോളുകളും അടിക്കും, റാമോസിനെതിരെ കളിക്കാൻ വലിയ ബുദ്ധിമുട്ടാണ്. എൽ ക്ലാസിക്കോയിൽ കളിച്ചപ്പോഴൊക്കെ റാമോസിന്റെ മികവ് അടുത്തറിയാൻ സാധിച്ചിട്ടുണ്ടെന്നും നെയ്മർ കൂട്ടിച്ചേർത്തു.

റയൽ മഡ്രിഡിൽ കളിക്കുന്ന ബ്രസീലിയൻ കൗമാരതാരം വിനിഷ്യസിനേയും നെയ്മർ പ്രശംസിച്ചു. ബാലൺ ദി ഓർ പുരസ്കാരത്തിനായി മത്സരിക്കാൻ ശേഷിയുള്ള താരമാണ് വിനിഷ്യസെന്നാണ് നെയ്മർ പറയുന്നത്.