SHARE

സെന​ഗലിനെതിരായ സൗഹൃദമത്സരത്തോടെ നൂറ് അന്താരാഷ്ട്ര മത്സരങ്ങൾ എന്ന നേട്ടം നെയ്മർ സ്വന്തമാക്കുന്നു. ഇന്ന് വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരം. സിം​ഗപ്പൂരിലെ നാഷ്ണൽ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

ബ്രസീലിനായി നൂറ് മത്സരങ്ങൾ എന്ന ചരിത്രനേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ മാത്രം താരമാണ് നെയ്മർ. സാക്ഷാൽ പെലെയ്ക്കും റൊണാൾഡോയ്ക്കുമൊന്നും സാധിക്കാത്ത നേട്ടമാണിത്. 142 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച കഫുവാണ് ബ്രസീൽ താരങ്ങളിൽ ഒന്നാമൻ. അതേസമയം നെയ്മറിനൊപ്പം ടീമിലുള്ള ഡാനി ആൽവസും നൂറ് അന്താരാഷ്ട്ര മത്സരം കളിച്ചിട്ടുണ്ട്. ഇന്ന് സെന​ഗലിനെതിരെ തന്റെ 108-ാം അന്താരാഷ്ട്ര മത്സരത്തിനാണ് ഡാനി ഇറങ്ങുന്നത്.

ബ്രസീൽ ആദ്യ ഇലവൻ- എഡേഴ്സൻ( ​ഗോളി) ഡാനി ആൽവസ്, മാർക്വിനോസ്, തിയാ​ഗോ സിൽവ, അല്ക്സ് സാന്ഡ്രോ, ആർതർ, കാസിമെറോ, ​ഫിലിപ്പ് കുട്ടീന്യോ, നെയ്മർ, റോബർട്ടോ ഫിർമിന്യോ, ​ഗബ്രിയേൽ ജെസ്വൂസ്