SHARE

ബ്രസീൽ ദേശിയ ടീമിൽ മാത്രമല്ല പാരീസ് സെന്റ് ജർമനിലും ഒന്നിച്ചു കളിക്കുന്നവരാണ് ബ്രസീലിന്റെ സ്റ്റാർ സ്‌ട്രൈക്കർ നെയ്മറും ക്യാപ്റ്റൻ തിയാഗോ സിൽവയും. എന്നാൽ നെയ്മറിനെതിരെ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിരിക്കുകയാണ് സിൽവ. ഇന്നലെ നടന്ന കോസ്റ്റാറിക്കക്കെതിരായ മത്സരത്തിൽ താരം തന്നെ അപമാനിച്ചു എന്നാണ് സിൽവയുടെ പരാതി. ബ്രസീലിയൻ മാധ്യമം ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോസ്റ്റാറിക്കക്കെതിരെ മത്സരത്തിൻ്റെ അവസാന സമയം വരെ ഗോൾ നേടാൻ ബ്രസീലിന് കഴിഞ്ഞിരുന്നില്ല. അതിനിടെ നെയ്മറെ എതിർ താരം ഫൗൾ ചെയ്തു. നെയ്മർ പെനാൽട്ടിക്ക് വേണ്ടി അപ്പീൽ ചെയ്യുമ്പോൾ സിൽവ കളി തുടരാൻ ഒരുങ്ങുകയായിരുന്നു. ഇത് നെയ്മറിനെ ചൊടിപ്പിക്കുകയും. താരം ദേഷ്യം പുറത്തു കാണിക്കുകയും ചെയ്തു. ഇക്കാര്യം തന്നെ ഏറെ വിഷമിപ്പിച്ചുവെന്നാണ് സിൽവ തുറന്നു പറഞ്ഞത്.

എന്നാൽ നിർണായക നിമിഷത്തിൽ ആ ഫ്രീ കിക്ക് വിജയം തരില്ല എന്ന് കണ്ടാണ് താൻ കളി തുടർന്നതെന്നും സമയം ഉപയോഗപ്പെടുത്താനാണ് താൻ ശ്രമിച്ചതെന്നും സിൽവ പറയുന്നു. ഗ്ലോബോയെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങളെല്ലാം വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അധിക സമയത്ത് കുട്ടീഞ്ഞോയും നെയ്മറും നേടിയ ഗോളുകൾ കോസ്റ്റാറിക്കക്കെതിരെ  2-0 ന്റെ വിജയം ബ്രസീലിനു സമ്മാനിച്ചിരുന്നു.