SHARE

പിഎസ്ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചെത്തുന്നു. പരിക്കിന്റെ പിടിയിലായിരുന്നു താരം. ഇതേ തുടര്‍ന്ന് ബ്രസീലിന്റെയും പിഎസ്ജിയുടേയും മത്സരങ്ങള്‍ നെയ്മറിനു നഷ്ടമായിരുന്നു. എന്നാല്‍ നെയ്മര്‍ പിഎസ്ജിക്കൊപ്പം പരിശീലനമാരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച ലില്ലെയ്‌ക്കെതിരെ പിഎസ്ജിയ്ക്കു മത്സരമുണ്ട്. ഈ മത്സരത്തിലൂടെയായിരിക്കും നെയ്മറുടെ തിരിച്ചു വരവ്. ലില്ലെയ്‌ക്കെതിരെ സബ്ബായി ആയിരിക്കും നെയ്മര്‍ കളിക്കുക എന്നാണ് സൂചന. അടുത്തയാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ പിഎസ് ജിയ്ക്കു നിര്‍ണ്ണായക മത്സരമുണ്ട്.

-Advertisement-

റയല്‍ മാഡ്രിഡിനെതിരെയാണ് മത്സരം. ഈ മത്സരത്തില്‍ നെയ്മര്‍ ഇറങ്ങുന്നതാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഈ മത്സരത്തില്‍ നെയ്മര്‍ കളിച്ചേക്കുമെന്നു തന്നെയാണ് പിഎസ്ജി മാനേജ്‌മെന്റിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത ചെവ്വാഴ്ചയാണ് മത്സരം. ബ്രസീലിനായി സൗഹൃദ മത്സരം കളിക്കുമ്പോഴായിരുന്നു നെയ്മര്‍ക്കു പരിക്കേറ്റത്.